
ബസാർ: അരുണാചൽ പ്രദേശിലെ ബസാറിനടുത്ത് ഇന്നലെ രാവിലെ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ബസാറിൽ നിന്ന് 52 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറൻ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. രാവിലെ 10.31ന് ഉപരിതലത്തിൽ നിന്ന് പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.