katha

തൃശൂർ: സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവമായ കഥകളതിസാദരം ഇന്ന് മുതൽ വടക്കാഞ്ചേരിയിൽ നടക്കും. സ്പന്ദനം വടക്കാഞ്ചേരിയുമായി സഹകരിച്ച് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 5.30 ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്പന്ദനം വടക്കാഞ്ചേരി പ്രസിഡന്റ് സി.ഒ ദേവസി അദ്ധ്യക്ഷത വഹിക്കും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ വിശിഷ്ടാതിഥിയാകും. വൈകീട്ട് ഏഴിന് കണ്ണൻ ജി. നാഥ് അവതരിപ്പിക്കുന്ന കഥാപ്രസംഗമായ ആദ്യത്തെ കൺമണി അരങ്ങേറും. 12ന് വൈകീട്ട് ആറിന് രാഹുൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന അയിഷയും വൈകീട്ട് ഏഴിന് ചേർത്തല ബി.ബാലചന്ദ്രൻ അവതരിപ്പിക്കുന്ന ഇനി ഞാൻ ഉറങ്ങട്ടെ എന്ന കഥാപ്രസംഗവും അരങ്ങേറും. 13ന് വൈകീട്ട് ആറിന് കുമാരി മന്യ ഇരിവേരി അവതരിപ്പിക്കുന്ന കഥാപ്രസംഗമായ കനലാട്ടവും വൈകീട്ട് ഏഴിന് ഡോ.നിരണം രാജൻ അവതരിപ്പിക്കുന്ന ഭീഷ്മരും അരങ്ങേറും