
ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവും സുഹൃത്തും പൊലീസ് പിടിയിൽ. ഭരണിക്കാവ് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ അരുൺ, ടാക്സി ഡ്രൈവറായ മനുമോഹൻ എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ അരുൺ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സുഹൃത്തായ മനുമോഹന് കൈമാറി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അരുൺ പോക്സോ കേസുകളിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.