
ഇടുങ്ങിയ പ്രദേശങ്ങളും തുരങ്കങ്ങളും കാണുന്നത് ഭയാനകമായി തോന്നുന്ന തരം ആളുകളുണ്ട്. ഇത്തരം സ്ഥലങ്ങളിൽപ്പെടുമ്പോൾ ക്രമാതീതമായ രീതിയിൽ ഭയമുണ്ടാകുന്ന അവസ്ഥയെ ക്ളാസ്ട്രോഫോബിയ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ക്ളാസ്ടോഫോബിയ ഉള്ളവർക്ക് മാത്രമല്ല കാണുന്നവർക്കെല്ലാം തന്നെ അൽപ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ല ഒരു വീഡിയോ ദൃശ്യം റഷ്യയിൽ നിന്നും വലിയ തോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണിപ്പോൾ.
റഷ്യയിലെ പുൽക്കോവ വിമാനത്താവളത്തിന് സമീപം നടന്ന സംഭവത്തിലുള്ളത് ഒരു ശുചീകരണ തൊഴിലാളിയാണ്. അദ്ദേഹത്തിന്റെ ഓവുചാൽ വൃത്തിയാക്കാനുള്ള ശ്രമമാണ് വീഡിയോയിലുള്ളത്. വളരെ ഇടുങ്ങിയ ഓടയിലെ കുഴലിനകത്ത് പ്രവേശിച്ച് കൊണ്ട് വൃത്തിയാക്കാനാണ് തൊഴിലാളി ശ്രമിച്ചത്. അതിന്റെ ഫലമായി ഒരിഞ്ച് മുന്നോട്ടോ പിന്നോട്ടോ ചലിക്കാനാകാതെ അദ്ദേഹം കുഴലിനകത്ത് കുടുങ്ങി പോവുകയായിരുന്നു. വീഡിയോയിലുള്ള കുഴൽ കാണുന്ന പാടേ എല്ലാവർക്കും മനസിലാകുന്ന കാര്യമാണ് അതിനകത്ത് ഒരു മനുഷ്യന് കടന്നിരിക്കാൻ തക്ക വണ്ണം വിസ്താരമില്ല എന്നത്. എന്നിട്ടും അതിനകത്ത് പ്രവേശിച്ച് 12 മീറ്ററോളം ഇയാൾ മുന്നോട്ട് നീങ്ങിയിരുന്നു. ഒടുവിൽ ശ്വാസം പോലും പുറത്ത് വിടാനാകാത്ത തരത്തിൽ കുടുങ്ങി പോവുകയും ചെയ്തു. ഓവ് ചാലിന് മുകളിലെ മണ്ണ് നീക്കം ചെയ്താണ് . അഗ്നിശമന സേന അവസാനം ഇയാളെ പുറത്തെടുത്തത്.
വീഡിയോയിൽ കാണുന്ന തരത്തിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പുറത്ത് എടുക്കുന്നതിന് മുൻപ് കുറച്ച് സമയം തൊഴിലാളിയ്ക്ക് കുഴലിനകത്ത് തന്നെ ചിലവിടേണ്ടി വന്നിട്ടുണ്ട്. അതിലെ ബുദ്ധിമുട്ട് പിന്നീട് പുറത്തെത്തുന്ന അയാളുടെ മുഖത്ത് വ്യക്തമായി പ്രകടമാണ്. കൂടാതെ അഗ്നിശമനസേന വീഡിയോയിലെ കുഴൽ മുറിക്കുന്ന സമയം അതിനുള്ളിലൊരു മനുഷ്യനാണുണ്ടാവുക എന്ന് പ്രതീക്ഷിക്കാതെ തന്നെയാണ് പലരും വീഡിയോ കണ്ടത്. അത് കൊണ്ട് തന്നെ ആദ്യാവസാനം ശ്വാസമടക്കിപ്പിടിച്ച് കൊണ്ട് നിരവധി പേർ ഇതിനോടകം തന്നെ വീഡിയോ കണ്ട് കഴിഞ്ഞു. യുക്രെയിനുമായുള്ള യുദ്ധത്തിന്റെ സാഹചര്യത്തിൽ റഷ്യയെ കളിയാക്കാനും പലരും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഉപയോഗിച്ച് വരുന്നുണ്ട്.
😄Russian fecal trap. Typical russia.
— NAFO Warrior 🇺🇦🫶 (@NAFOWarriorz) November 10, 2022
In the temporarily russian-occupied St. Petersburg, a man tried to ferret through a sewage pipe.
This happened at Pulkovo airport. The man took off everything and climbed into the sewer pipe. I guess he was going home 🤷♂️ pic.twitter.com/EdqdLFpGXS