
മുതുകുളം ∙ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ ആറംഗസംഘമാണ് യു.ഡി.എഫ് സ്വതന്ത്രൻ ജി.എസ്. ബൈജുവിനെ ആക്രമിച്ചത്. മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ നിന്നാണ് ബൈജു വിജയിച്ചത്. വലതു കാലിന്റെ എല്ലു പൊട്ടിയതിനെ തുടർന്ന് ബൈജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുതുകുളം നാലാം വാർഡിലെ ബി.ജെ.പി അംഗമായിരുന്ന ജി.എസ്. ബൈജു അംഗത്വം രാജിവച്ച് യു.ഡി,എഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടോടെ കല്ലുംമൂട് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു ബൈജുവിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പി ജയത്തിൽ നന്ദി അറിയിക്കാൻ വീടുകൾ കയറിയിറങ്ങുകയായിരുന്ന ബൈജുവിനെ മൂന്നി ബൈക്കുകളിലെത്തിയ ആറംഗ സംഘം ഇരുമ്പു പൈപ്പും ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു.
103 വോട്ടിനായിരന്നു ബൈജു തിരഞ്ഞെടുപ്പ് ജയം നേടിയത്. സിറ്റിംഗ് സീറ്റിൽ ബി.ജെ.പി മൂന്നാംസ്ഥാനത്തായിരുന്നു,