
കഴുതപ്പാൽ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നുവെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കഴുതമാംസത്തിന്റെ ഉപയോഗം കൂടിയത് ഈ അടുത്തകാലത്താണ്. മരുന്ന് നിർമ്മാണത്തിന് വേണ്ടിയാണ് കഴുതയുടെ മാംസവും തോലുംസ്വകാര്യഭാഗങ്ങളും ഉപയോഗിക്കുന്നത്. മരുന്ന് എന്നു പറഞ്ഞാൽ ലൈംഗിക ശേഷിയും കരുത്തും പൗരുഷവും വർദ്ധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളാണ് കഴുതമാംസം ഉപയോഗിച്ച് തയ്യാറാക്കുന്നത്.
ചൈനയും ദക്ഷിണകൊറിയയുമാണ് കഴുത മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകളുടെ പ്രധാന വിപണി. കെനിയയാണ് ഇത്തരം മരുന്നുകൾ പ്രചാരത്തിലുള്ള മറ്റൊരു പ്രധാന രാജ്യം. കെനിയയിലെ നൈവാഷ, ലോഡ്വാർ എന്നിവിടങ്ങളിൽ കഴുതകളെ കൊല്ലുന്നതിനായി പ്രത്യേക അറവുശാലകളുമുണ്ട്. ഒരു വർഷത്തിനിടെ കഴുത മാംസത്തിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം കെനിയയിൽ ഇരട്ടിയായി വർദ്ധിച്ചു. ദക്ഷിണ കൊറിയയും കഴുത മാംസം കൊണ്ടുള്ള ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ്. കഴുതമാംസത്തിന്റെ വിപണി മൂല്യം കണക്കിലെടുത്ത് കഴുത വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും ഇവിടെ നടപ്പിലാക്കുന്നുണ്ട്.
ഇന്ത്യയിൽ ആന്ധ്രയിൽ കഴുത ഇറച്ചിക്ക് ഡിമാൻഡ് കൂടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വെസ്റ്റ് ഗോദാവരി, കൃഷ്ണ, ു്പകാശം, ഗുണ്ടൂർ മേഖലകളിലാണ് കഴുതക( ധാരാളമായി ഇറച്ചിക്കായി അറുക്കപ്പെടുന്നത്. ഇത്തരം മൃഗങ്ങളെ അറുക്കുന്നത് നിയമവിരുദ്ധം കൂടിയാണ്. കഴുത മാംസം കരുത്തും പൗരുഷവും വർദ്ധിപ്പിക്കുമെന്നാണ് കഴുത ഉറച്ചി പ്രേമികളുടെ അവകാശവാദം.