attack

ശ്രീനഗർ: ഷോപിയാനിൽ സുരക്ഷാ സേന-തീവ്രവാദി ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചയോടെ കാശ്‌മീരിലെ ഷോപിയാൻ മേഖലയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചതായാണ് വിവരം. ഷോപ്പിയാനിൽ കപ്‌റേൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജെയ്‌ഷെ ഭീകരനായ ഹനീസ് എന്ന കമ്രാൻ ഭായിയെ ആണ് വധിച്ചത് എന്നാണ് സൈനിക വൃത്തങ്ങളും പൊലീസും നൽകുന്ന വിവരം. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിന് ശേഷം സ്ഥലത്ത് പരിശോധനകൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

J&K | Encounter has started at Kapren area of Shopian. Police and Army are on the job. Further details shall follow: Kashmir Zone Police

— ANI (@ANI) November 11, 2022