
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് മോഷണം. സുന്ദരേശ്വരൻ (72), ഭാര്യയായ അംബികാ ദേവി (68) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് മോഷണശ്രമമുണ്ടായത്. ഇവരെ ആക്രമിച്ച തമിഴ്‌നാട്ടിലെ പഴനി സ്വദേശിയായ മോഷ്‌ടാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ബാലനാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുന്നതായുമാണ് വിവരം.