
ഇടുക്കി: അടിമാലിയിൽ പത്താംക്ളാസികാരിയായ വിദ്യാർത്ഥിനി പീഡനത്തിനിരയായി. കടുത്ത വയറുവേദനയ്‌ക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും മുങ്ങി.
തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് പൊലീസ് കേസെടുത്തു. പ്രതിക്കായി അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.