peacock-

ചവറ : ദേശീയപാതയിൽ മയിലിനെ ചത്ത നിലയിൽ കണ്ടെത്തി. നീണ്ടകര പുത്തൻതുറ എ.എം.സി മുക്കിന് സമീപം വ്യാഴാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. വാഹനം ഇടിച്ച് മയിൽ ചത്തു എന്ന ആരോപണത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ കേസെടുത്തു. ഇടിയുടെ ആഘാതത്തിൽ മയിലിന്റെ പിടലി ഒടിഞ്ഞ നിലയിലായിരുന്നു. പ്രദേശത്തെ സി.സി. ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും വാഹനം തട്ടിയതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് കോന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരൻ പറഞ്ഞു. അടുത്ത കാലത്തായി ഈ പ്രദേശത്ത് മയിലുകൾ വരുന്നുണ്ട്. ചത്ത മയിലിന് മൂന്ന് വയസ് പ്രായം വരുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് മയിലിനെ കോന്നി വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.