
പാലാ: ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിന്റെ ജിമെയിൽ അക്കൗണ്ടും യുട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതായി തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.ജോസ് വള്ളോം പുരയിടം അറിയിച്ചു. ഈ ജിമെയിൽ അക്കൗണ്ടിൽ നിന്നോ യുട്യൂബ് ചാനലിൽ നിന്നോ പ്രസിദ്ധീകരിക്കപ്പെടുന്നവയ്ക്ക് വിശുദ്ധ അൽഫോൻസാ കേന്ദ്രവുമായി യാതൊരുവിധ ബന്ധവുമുണ്ടായിരിക്കില്ലെന്ന് തീർത്ഥാടന കേന്ദ്രം റെക്ടർ അറിയിച്ചു.