paddy-straw

ചണ്ഡീഗഡ്: പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വയ്ക്കോൽ കൊണ്ടുവരുന്നു. ഇരുസർക്കാരുകളും ഇതുസംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്. തികച്ചും സൗജന്യമായിട്ടായിരിക്കും വയ്ക്കാേൽ കേരളത്തിന് നൽകുക. വയ്ക്കോൽ ഇവിടെയെത്തിച്ച് സംസ്കരിച്ച് കാലിത്തീറ്റയാക്കാനാണ് പദ്ധതി. ഇതിലൂടെ കുറഞ്ഞ നിരക്കിൽ കർഷകർക്ക് കാലിത്തീറ്റ ലഭ്യമാക്കാനാവും എന്നാണ് പ്രതീക്ഷ.

പഞ്ചാബിൽ പാടം കൊയ്തശേഷം വയ്ക്കോൽ കത്തിക്കുകയാണ് പതിവ്. ഇത് പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും കടുത്ത വായുമലീനീകരണത്തിന് ഇടയാക്കുന്നുണ്ട്. വയ്ക്കോൽ പൂർണമായും കേരളത്തിലേക്ക് കൊണ്ടുവരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവും. അതുപോലെ കാലിത്തീറ്റയുടെ വിലക്കയറ്റത്തിൽ വലയുന്ന കേരളത്തിലേ ക്ഷീര കർഷകർക്ക് ആശ്വാസമാവുകയും ചെയ്യും. പശുക്കൾക്ക് തീറ്റയായി നൽകാൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഇപ്പോൾ വയ്ക്കോൽ കൊണ്ടുവരുന്നുണ്ട്. എന്നാൽ ഇത് വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതാണെന്ന് ആക്ഷേപമുണ്ട്. അതുപോലെ കൊള്ളവിലയാണ് ഈടാക്കുന്നതും.

കേരളത്തിൽ കാലിത്തീറ്റയ്ക്ക് ഇപ്പോൾ വൻ വിലയാണ്. ഇതിനൊപ്പം മാർക്കറ്റിൽ ലഭ്യമാകുന്ന ചില കാലിത്തീറ്റകൾ പശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.