
നിരഞ്ജൻ മണിയൻപിള്ള രാജു, പുതുമുഖ നായിക നിതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം 18ന് തിയേറ്ററിൽ . അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിർമാണം. നായിക നിതാരയുടേതാണ് കഥയും തിരക്കഥയും. സംഭാഷണം സാജൻ ആലുംമൂട്ടിൽ, സംഗീത് സേനൻ.
സ് താനാർത്തി ശ്രീക്കുട്ടൻ
നവാഗതനായ വിനേഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ ചിത്രീകരണം പുരോഗമിക്കുന്നു.ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് ,ജിബിൻ ഗോപിനാഥ്, കണ്ണൻ നായർ, രാഹുൽ നായർ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, കൈലാസ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ് .ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറിൽ നിർമാണം.
മാംഗോ മുറി
ജാഫർ ഇടുക്കി, തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ അർപ്പിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന മാംഗോ മുറി ചിത്രീകരണം ആരംഭിച്ചു. പുതുമുഖം സ്വിയ ആണ് നായിക. ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തോമസ് സൈമണും സംവിധായകൻ വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ് തിരക്കഥ.