sailors

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ തടവിൽ കഴിയുന്ന ഹിറോയിക് ഇഡുൻ കപ്പലിലെ പതിനഞ്ച് പേരെ നൈജീരിയൻ യുദ്ധക്കപ്പലിലേക്ക് മാറ്റി. മലയാളികളായ വിജിത്ത്, മിൽട്ടൻ എന്നിവരടക്കമുള്ള ഒൻപത് ഇന്ത്യക്കാരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്. ലൂബ തുറമുഖത്ത് തന്നെയാണ് നൈജീരിയൻ കപ്പലിപ്പോൾ ഉള്ളത്.

ഇന്നലെ രാത്രിയാണ് നൈജീരിയൻ കപ്പൽ ലൂബ തുറമുഖത്ത് എത്തിയത്. അതേസമയം, നൈജീരിയൻ നേവിയെ ഹിറോയിക് ഇഡുൻ കപ്പലിൽ കയറുന്നത് ഗിനി സൈന്യം തടഞ്ഞു. അൽപസമയത്തിനകം ഇന്ത്യൻ എംബസി അധികൃതർ സ്ഥലത്തെത്തുമെന്നും, അതിനുശേഷം കപ്പലിൽ കയറിയാൽ മതിയെന്നുമാണ് ഗിനി സൈന്യം നൽകിയ നിർദേശം. ചരക്ക് കപ്പൽ കെട്ടിവലിച്ച് നൈജീരിയയ്‌ക്ക് കൊണ്ടുപോകാനാണ് നീക്കം.

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ കപ്പലിൽ മൂന്നു മലയാളികൾ ഉൾപ്പടെ 26 ജീവനക്കാരാണ് ഉള്ളത്. ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളർ പിഴയായി കപ്പൽ കമ്പനി കൈമാറിയിരുന്നു. നൈജീരിയയുടെ സമുദ്രാതിർത്തിയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചതിന് പ്രത്യേക നിയമനടപടി നേരിടണമെന്നാണ് ഗിനി പട്ടാളത്തിന്റെ ആവശ്യം. ആ നിലയിൽ നൈജീരിയിലെത്തപ്പെട്ടാൽ മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വരും