
മുടി സ്ട്രെയിറ്റ് ആകാനും ഭംഗിയായിരിക്കാനും വേണ്ടി പല തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിലൂടെ മുടിക്ക് വളരെയധികം ദോഷങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ക്രീമുകൾ ഉപയോഗിക്കുന്നതിനാൽ മുടി വരണ്ടുപോകാനുള്ള സാദ്ധ്യതയും കൂടുതലാണ്. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ അധികം കാശും ചെലവാക്കാതെ നിങ്ങൾക്ക് മുടി മനോഹരമാക്കാം. എത്ര ചുരുണ്ട മുടിയും സ്ട്രെയിറ്റ് ആകും. ഇതിനായി അടുക്കളയിലുള്ള സാധനങ്ങൾ മാത്രം മതി.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി - രണ്ട് ടേബിൾസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ - ഒരു കപ്പ്
ഉഴുന്ന്, ഉലുവ - രണ്ട് സ്പൂൺ വീതം തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്ത് വച്ചത്
മുട്ടയുടെ വെള്ള - ഒന്ന്
നാരങ്ങാ നീര് - അര ടീസ്പൂൺ
തയാറാക്കുന്ന രീതി
തേങ്ങാപ്പാൽ ചൂടാക്കി അതിൽ ഗോതമ്പ് പൊടിയിട്ട് അധികം കട്ടിയാകാതെ കുറുക്കിയെടുക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ കൂട്ടും അരച്ചെടുത്ത ഉലുവയും ഉഴുന്നും ഒപ്പം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് ഒന്നുകൂടി നന്നായി അരച്ചെടുക്കുക.
ഉപയോഗിക്കേണ്ട രീതി
എണ്ണമയം ഇല്ലാത്ത മുടിയിൽ വേണം ഇത് തേയ്ച്ച് പിടിപ്പിക്കാൻ. തലയോട്ടിയിലും മുടിയുടെ എല്ലാ ഭാഗത്തും ഹെയർ പായ്ക്ക് നന്നായി തേയ്ക്കണം. 45 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്.