
സന്തോഷവും സമാധാനപരവുമായ ദാമ്പത്യ ജീവിതത്തിനായി പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരാകും നിങ്ങൾ. പലപ്പോഴും പ്രണയത്തിന്റെ അഭാവമാണ് പല ദാമ്പത്യങ്ങളും പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം. എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ പങ്കാളിയെ പ്രണയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഫെങ് ഷൂയി പറയുന്ന ചില കാര്യങ്ങൾ പരീക്ഷിച്ച് നോക്കിയാൽ മതി. ഇവ പാലിച്ചാൽ നിങ്ങളുടെ വീട്ടിലും കുടുംബത്തിലും പോസിറ്റീവ് എനർജി നിറയും. ഇത് സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് സഹായിക്കുന്നു.
1. വീട്ടിൽ നിന്നും ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ നെഗറ്റീവ് ഊർജങ്ങളും അകന്ന് ജീവിതത്തിൽ പോസിറ്റീവ് ഊർജം നിറയുന്നു.
2. മുറിയ്ക്ക് അനുയോജ്യമായ രീതിയിൽ കിടക്ക ഒരുക്കുക. മുറിക്കുള്ളില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. കിടക്കുമ്പോൾ കാലുകൾ വാതിലിന് നേരെ വരുന്ന ദിശയിൽ കിടക്ക ക്രമീകരിക്കരുത്. കിടക്കയുടെ ഇരുവശത്തും കണ്ണാടി വയ്ക്കരുത്. കട്ടിലിനടിയിൽ ഒന്നും സൂക്ഷിക്കാനും പാടില്ല.
3. കിടപ്പ് മുറിയുടെ വാതിൽ അടച്ചിട്ട ശേഷം മാത്രം ഉറങ്ങുക.
4. ഫിഷ് ടാങ്കോ, അലങ്കാര ജലധാരയോ പോലുള്ള സാധനങ്ങൾ ഒരിക്കലും കിടപ്പുമുറിയിൽ വയ്ക്കരുത്. ഫെങ് ഷൂയി പ്രകാരം ഇത് പ്രണയത്തിന്റെ പ്രതീകമല്ല.
5. കിടപ്പുമുറിയിൽ ടി വി, കമ്പ്യൂട്ടർ പോലുള്ള വസ്തുക്കൾ വയ്ക്കാൻ പാടുള്ളതല്ല. ഇത് ദമ്പതികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ ഇല്ലാതാക്കും.
6. പൂക്കൾ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായതിനാൽ കിടപ്പുമുറികൾ അലങ്കരിക്കാൻ ചെറിയ പൂക്കൾ ഉപയോഗിക്കുന്നത് നല്ലതാണ്. മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയിൽ ഇവ വയ്ക്കുന്നതാണ് ഉത്തമം. ചെടികളിലുള്ള കേടുവന്ന പൂക്കളും ഇലകളും നീക്കം ചെയ്യാനും മറക്കരുത്. അല്ലെങ്കിൽ വിപരീത ഫലം ഉണ്ടാകും. മുള്ളുകളുള്ള ചെടികൾ ഒരിക്കലും കിടപ്പുമുറിയിൽ വയ്ക്കരുത്.
7. എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നെങ്കിൽ ജോഡിയായി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് സമത്വത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്നു.
8. മുറിയിൽ ചുവപ്പ്, പിങ്ക് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ദമ്പതികൾ തമ്മിലുള്ള പ്രണയം മെച്ചപ്പെടുത്താൻ സഹായിക്കും.