black-heads

മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. മൂക്കിലും കവിളിലുമൊക്കെയാണ് പ്രധാനമായും ഇവയെ കാണുന്നത്. ബ്യൂട്ടീപാർലറുകളിൽ പോകാതെ, പോക്കറ്റ് കാലിയാകാതെ നമുക്ക് പ്രശ്നം പരിഹരിക്കാം. എങ്ങനെയാണെന്നല്ലേ?

മുട്ട ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും തുരത്താൻ സാധിക്കും. മുട്ടയുടെ വെള്ള ചെറുതായൊന്ന് അടിച്ചെടുത്ത ശേഷം ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ളിടത്ത് തേച്ചുപിടിപ്പിക്കുക. ഇതിനുമുകളിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കുക. ഉണങ്ങിയ ശേഷം ടിഷ്യൂ പേപ്പറിന് മുകളിൽ ഒരു ലെയർ മുട്ടയുടെ വെള്ളകൂടി തേക്കുക. ഉണങ്ങിക്കഴിയുമ്പോൾ ഇത് വലിച്ചെടുക്കുക. ഇങ്ങനെ ഒരാഴ്‌ചയെങ്കിലും ചെയ്യണം. എങ്കിൽ മാറ്റമുണ്ടാകും.


കറുവാപ്പട്ട പൊടിച്ചതും തേനും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക. ഇതിനുമുകളിൽ കോട്ടൻ വച്ച് ഒട്ടിച്ചുവയ്ക്കുക. മൂന്ന് മിനിട്ടിന് ശേഷം ഈ തുണി വലിച്ചെടുക്കുക. അതേസമയം, അലർജി ഉള്ളവരും മറ്റും ഇതൊക്കെ മുഖത്തിടുമ്പോൾ ശ്രദ്ധിക്കണം.