അയൽവാശി പൂജ ഇന്ന്

mm

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിൽ നിഖില വിമലിനൊപ്പം ലിജോ മോൾ ജോസും നായിക. മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിൽ സൗബിനും ലിജോയും ഒരുമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8ന് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കും. കൊച്ചിയും തൊടുപുഴയുമാണ് ലൊക്കേഷൻഷ ബിനു പപ്പു,​ ഷൈൻ ടോം ചാക്കോ,​ ജഗദീഷ് , നസ്ലൻ, ഗോകുലൻ,​അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറി ആഷിഖ് ഉസ് മാൻ ആണ് അയൽവാശി നിർമിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി നിർമാണ പങ്കാളിയാണ്.സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.