aarthi

കൊച്ചി: രക്തപരിശോധനയ്ക്കും സ്കാനിംഗിനുമുള്ള നിരക്കുകളിൽ 50 ശതമാനം ഇളവുമായി ആർതി സ്കാൻസ് ആൻഡ് ലാബ്‌സ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡിലെ പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ഡയഗ്‌നോസ്‌റ്റിക് സെന്ററിൽ ആധുനിക എം.ആർ.ഐ., സി.ടി., അൾട്രാസൗണ്ട്, എക്കോകാർഡിയോഗ്രാം, ഡിജിറ്റൽ എക്‌സ്‌-റേ തുടങ്ങിയ സേവനങ്ങൾക്ക് ഈ ആനുകൂല്യമുണ്ട്. രക്തപരിശോധനകൾക്ക് ഓട്ടോമാറ്റിക് ലാബും ഒരുക്കിയിരിക്കുന്നു.

എം.ആർ.ഐ സ്കാനിന് പകൽ 3,500 രൂപയും രാത്രികാലത്ത് 2,500 രൂപയുമാണ് ഈടാക്കുകയെന്ന് മാനേജിംഗ് ഡയറക്‌ടർ ഗോവിന്ദരാജൻ പറഞ്ഞു. വിപണിനിരക്ക് 7,500 രൂപയാണെന്നിരിക്കേയാണ് ആർതി സ്കാൻസ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. സി.ടി-സ്കാനിന് വിപണിനിരക്ക് 2,500-3,000 രൂപയാണെങ്കിലും ആർതി സ്കാനിൽ പകൽ 1,500 രൂപയും രാത്രി 1,000 രൂപയുമേയുള്ളൂ.

സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. നേരിട്ടും വെബ്‌സൈറ്റിലും മൊബൈൽആപ്പിലും ടെസ്‌റ്റുകൾക്ക് ബുക്ക് ചെയ്യാം. 73730 72720 എന്ന നമ്പറിൽ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്താലോ വിശദാംശങ്ങൾ അറിയാം. ആരോഗ്യസേവന രംഗത്ത് 34 വർഷത്തെ പ്രവർത്തനസമ്പത്തുള്ള ആ‌ർതി സ്കാനിന് രാജ്യത്ത് 52 ഡയഗ്നോസ്റ്റിക് സെന്ററുകളും 200ലേറെ ലാബുകളുമുണ്ട്.