award

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഒരു നഗരത്തിന്റെ കഥ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ ഈ വർഷത്തെ ശംഖ്‌ മുദ്ര പുരസ്ക്കാരം ഡോ. ആർ പി രാജയ്ക്ക് . "സ്വാതിതിരുനാൾ ത്രു ട്രയൽസ് ഒഫ് ഹിസ്റ്ററി" എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടി കൊടുത്തത്.

ഈ വർഷത്തെ പദ്മസേവാ പുരസ്ക്കാരം ഓണവിൽ കുടംബത്തിനും, ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ അകത്തെ പ്രവർത്തി വിചാരിപ്പ്കാരനായിരുന്ന രാമനാഥ അയ്യർക്കും നൽകും. ആക്ടിവിസ്റ്റ് യുവരാജ് ഗോകുൽ പ്രഥമ തിരു ചരിത്ര പുരസ്കാരത്തിനും, വിനീഷ് കെ വി , സി പി എഫ് വേങ്ങാട് , ശിവപ്രസാദ് എന്നിവർ ഈ വർഷത്തെ വ്യക്തി മുദ്ര പുരസ്ക്കാരത്തിനും അർഹരായി. പുരസ്ക്കാരദാനം നവംബർ 13ന് വൈകുന്നേരം നാല് മണിക്ക് ലെവി ഹാളിൽ തിരുവിതാംകൂർ രാജ കുടംബാംഗങ്ങൾ നിർവ്വഹിക്കും.