
മലയാളികളുടെ അഭിമാനമായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 28-ാം പിറന്നാൾ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ആരാധക പിന്തുണയുള്ള യുവതാരം കൂടിയാണ് സഞ്ജു. ബി സി സി ഐയും ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസും സമൂഹമാദ്ധ്യമങ്ങൾ വഴി സഞ്ജുവിന് ജന്മദിനാശംസകൾ നേർന്നു. ടീമിൽ ഇടം കിട്ടാതെ വരുമ്പോൾ സഞ്ജുവിന് വേണ്ടി രംഗത്ത് വരികയും ഗ്രൗണ്ടിലിറങ്ങി ആർപ്പ് വിളിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദം തന്നെ താരത്തിന് സ്വന്തമായുണ്ട്. നിരവധി ആരാധകരും സമൂഹമാദ്ധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചു.
Here's wishing @IamSanjuSamson a very happy birthday. 🎂 👏#TeamIndia pic.twitter.com/ys4C2QmLij
— BCCI (@BCCI) November 11, 2022
കഴിഞ്ഞ ദിവസം ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് എതിരായ വിമർശനങ്ങളിൽ സഞ്ജുവിനെ ഒഴിവാക്കിയത് ആരാധകർ ഉയർത്തി കാട്ടുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി നടന്ന ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ പരിഗണിക്കാതിരുന്നത് ആരാധകരിൽ വിഷമം ഉണ്ടാക്കിയിരുന്നു.
It's India's loss that Sanju Samson is not playing International cricket 💔💔#SanjuSamson#HappyBirthdaySanjuSamson pic.twitter.com/S8cyVMum4v
— Cric (@Lavdeep19860429) November 11, 2022
സഞ്ജുവിന്റെ ജന്മദിനത്തിൽ താരത്തിന്റെ ക്രിക്കറ്റ് ജിവിതത്തിലെ പ്രധാനസ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡീയോ ഭാര്യ ചാരുലത രമേഷ് തയാറാക്കിയിരുന്നു. ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സഞ്ജു സാംസൺ ഈ വിഡീയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഡൽഹിയിൽ താമസിച്ചിരുന്ന കെട്ടിടവും ക്രിക്കറ്റ് കളിച്ച സ്ഥലങ്ങളും കരിയറിലെ പ്രധാന ഇന്നിങ്സുകളുമെല്ലാം വിഡീയോയിലുണ്ട്.
രാജസ്ഥാൻ ആരാധകർക്കായി സഞ്ജു കേക്ക് മുറിക്കുന്ന വിഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവച്ചിട്ടുണ്ട്.