
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഗവർണർ നടത്തിയ വി.സി നിയമനത്തിനെതിരെ എ.കെ.പി.സി.ടി.എ സംഘടിപ്പിച്ച ധർണ എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്തു. സംഘ പരിവാർ നയങ്ങൾ നടപ്പിലാക്കി കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കവാടത്തിൽ നടന്ന ധർണയിൽ ഡോ.കെ. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ:ടി.ആർ. മനോജ്, സിൻഡിക്കേറ്റ് അംഗം ഡോ.എം. വിജയൻപിള്ള,ഡോ.സിദ്ധിക്ക് റാബിയത്ത്,ജി. ശ്രീകുമാർ,ഡോ.ആനന്ദ് ദിലീപ് രാജ്, ഹരികൃഷ്ണൻ,സെനറ്റ് അംഗം ഡോ.എസ് സോജു എന്നിവർ സംസാരിച്ചു.