
കൊല്ലം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർത്ഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിലല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. ഈ പ്രസ്താവന സതീശൻ തിരുത്തിയില്ലെങ്കിൽ അത് സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.