iip

 സെപ്തംബറിൽ വളർച്ച 3.1 ശതമാനം

ന്യൂഡൽഹി: നെഗറ്റീവ് വളർച്ചയിൽ നിന്ന് പോസിറ്റീവ് ട്രാക്കിലേക്ക് ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദനം കുതിച്ചുകയറിയെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്. ആഗസ്‌റ്റിൽ 18 മാസത്തെ താഴ്ചയായ നെഗറ്റീവ് 0.7 ശതമാനമായിരുന്ന വ്യാവസായിക ഉത്‌പാദന സൂചികയുടെ (ഐ.ഐ.പി)​ വളർച്ച സെപ്തംബറിൽ പോസിറ്റീവ് 3.1 ശതമാനമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. നെഗറ്റീവ് 0.8 ശതമാനമായിരുന്നു ആഗസ്‌റ്റിലെ ആദ്യ വളർച്ചാ അനുമാനം; ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ ഇത് നെഗറ്റീവ് 0.7 ശതമാനമായി പുനർനിർണയിക്കുകയായിരുന്നു.

സാമ്പത്തികവിദഗ്ദ്ധർ ഇക്കുറി സെപ്തംബറിൽ പ്രതീക്ഷച്ചിരുന്ന ഐ.ഐ.പി വളർച്ച 2.3 ശതമാനം വരെയായിരുന്നു. ഇതിനെ മറികടക്കുന്ന വളർച്ച രേഖപ്പെടുത്താനായത് കേന്ദ്രത്തിനും നേട്ടമായി. ആഗസ്‌റ്റിൽ 1.4 ശതമാനം വളർച്ച വൈദ്യുതോത്പാദനം 11.6 ശതമാനത്തിലേക്കും ഖനനം നെഗറ്റീവ് 3.9 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 4.6 ശതമാനത്തിലേക്കും മുന്നേറിയതാണ് സെപ്തംബറിൽ കരുത്തായത്.

ഉണർവിന്റെ പാതയിൽ

(സെപ്തംബറിലും ആഗസ്‌റ്റിലും പ്രമുഖ മേഖലകളുടെ വളർച്ച)​

മേഖല സെപ്തംബർ ആഗസ്‌റ്റ്

 ഖനനം 4.6% -3.9%

 മാനുഫാക്ചറിംഗ് 1.8% -0.5%

 വൈദ്യുതി 11.6% 1.4%

 കാപ്പിറ്റൽ ഗുഡ്‌സ് 10.3% 4.3%

 കൺസ്യൂർ ഡ്യൂറബിൾസ് -4.5% -2.5%

 കൺ.നോൺ ഡ്യൂറബിൾസ് -7.1% -9.5%