
റാം സംവിധാനം ചെയ്യുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തത നിറഞ്ഞതാണ് പോസ്റ്റർ. സൂരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക. മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഏകാംബ്രം ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ. കുമാർ, എഡിറ്റർ മതി വി.എസ്. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പി. ആർ .ഒ ശബരി.