
ബാങ്കോക്ക്: വവ്വാലിനെ സൂപ്പ്‌വച്ചു കുടിച്ച യൂട്യൂബർ അറസ്റ്റിൽ. തായ്‌ലൻഡിലെ വടക്കു കിഴക്കൻ മേഖലയായ സഖോൺ നഖോൺ പ്രവിശ്യയിലാണ് സംഭവം.യൂട്യൂബറായ അദ്ധ്യാപിക ജനശ്രദ്ധ നേടുന്നതിനാണ് വവ്വാൽ സൂപ്പുവച്ച് കുടിച്ചത്.
കുടിക്കുന്ന വിഡിയോ സോഷ്യൽ മിഡീയ പേജിൽ പങ്കുവച്ചതിനു പിന്നാലെ പൊലീസ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് വർഷം തടവോ 11ലക്ഷം രൂപ പിഴയോ ലിഭിക്കാവുന്ന കുറ്റമാണിതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്ത് കുറച്ച് നേരങ്ങൾ കൊണ്ട് തന്നെ വെെറലായി. അതിനുപിന്നാലെ ആളുകൾ പൊലീസിനെ വിഡിയോയിൽ ടാഗ് ചെയ്യുകയായിരുന്നു. തുടർന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തായ്‌ലൻഡിലെ വന്യജിവി നിയമം അനുസരിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല് ലക്ഷത്തിൽ അധികം പേരാണ് അദ്ധ്യാപികയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്തിരിക്കുന്നത്.
കൊറോണ ഭീതി പൂർണമായി അവസാനിച്ചിട്ടില്ലാത്ത ഈ സഹാചര്യത്തിൽ ഇത്തരം വിഡിയോകൾ ജനങ്ങളെ തെറ്റായ തിരുമാനങ്ങളിലേയ്ക്ക് നയിക്കുന്നു. ഉയർന്ന താപനിലയിൽ പാചകം ചെയ്താൽ പോലും വവ്വാലിൽ നിന്നും പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. വവ്വാലുകളുടെ ശരീരത്തിൽ നിരവധി ബാക്ടീരിയകൾ ഉള്ളതിനാൽ അവയെ ഭക്ഷിക്കരുതെന്നാണ് മുന്നറിയിപ്പ്.