
വിവേക് അഗ്നിഹോത്രിസംവിധാനം ചെയ്യുന്ന ചിത്രം 'ദ വാക്സിൻ വാർ ' 11 ഭാഷകളിൽ. അഭിനേതാക്കളെ ഇതുവരെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ്-19 നെ കുറിച്ചും വാക്സിനേഷൻ ഘട്ടത്തേക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണ് ദ വാക്സിൻ വാർ എന്ന് ടൈറ്റിലും പോസ്റ്ററും വ്യക്തമാക്കുന്നു .ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയാണ് ദ വാക്സിൻ വാറിന്റെനിർമ്മാണം. ചിത്രം 2023 ആഗസ്റ്റ് 15 ന് അഭിഷേക് അഗർവാൾ ആർട്സിലൂടെ റിലീസ് ചെയ്യും. അതേസമയം ദി കശ്മീർ ഫയൽസി'ന് ശേഷം വിവേക് അഗ്നിഹോത്രിയുടെ മറ്റൊരു സിനിമാ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പി.ആർ.ഒ ശബരി.