eye

കണ്ണിന്റെ ആയാസം കുറയ്‌ക്കാൻ കൺപോളകൾ സാവധാനത്തിൽ തടവുന്നത് നല്ലതാണ്. ഇത് കണ്ണുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിന് ചുറ്റുമുള്ള പേശികളുടെ ആയാസം കുറയ്‌ക്കുകയും ചെയ്യും. പതിവായി കണ്ണിനുള്ള വ്യായാമങ്ങൾ ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വ്യായാമം കണ്ണിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിലെ പേശികളെ കൂടുതൽ വഴക്കമുള്ളതാക്കുകയും ചെയ്യും. കൂടാതെ ഏകാഗ്രതയും ശ്രദ്ധ കേന്ദ്രീകരിക്കലും മെച്ചപ്പെടുത്തും.

കണ്ണിന് ആയാസം തോന്നുമ്പോൾ തണുത്ത വെള്ളത്തിൽ കണ്ണും മുഖവും കഴുകുക. തളർച്ചയുള്ള കണ്ണുകൾക്ക് ആശ്വാസം നൽകാൻ ഇളവെയിൽ ഏൽക്കുന്നത് നല്ലതാണ്. സൂര്യപ്രകാശത്തിലെ ഊർജകണങ്ങൾ കണ്ണുകൾക്ക് നല്ലതാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും, ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. വെയിലേറ്റ് ചർമ്മത്തിന്റെ നിറം മങ്ങാതിരിക്കാൻ, രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലുള്ള സൂര്യ പ്രകാശം ഏൽക്കുക.