orange

അധികം ചെലവ് ഇല്ലാതെ വീട്ടിൽ ഇരുന്ന് തന്നെ സുന്ദരിയാകാൻ ആഗ്രഹിക്കാത്ത ആരുണ്ട്. എന്നാൽ ഇതാ വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഇരുന്നു തന്നെ സുന്ദരിയാകാം.ഓറഞ്ചും തേനും പഞ്ചസാരയും മാത്രം ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് ഉണ്ടാക്കുന്നത്. ഓറഞ്ച് നല്ല ക്ലെൻസിങ് ഏജന്റും ഒപ്പം വെെറ്റനിങ് ഏജന്റുമാണ്. ഇത് സൂര്യപ്രകാശം ഏറ്റു മുഖത്തു വരുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നു.പഞ്ചസാര വളരെ നല്ലൊരു സ്ക്രബർ ആണ്. എല്ലാ ചർമ്മത്തിനും ഇണങ്ങുന്ന മോയിസ്ച്യൂറെെസറാണ് തേൻ. ഇവ ഒരുമിച്ചുള്ള ഫേസ് പാക്കിന്റെ ഉപയോഗം ഏറെയാണ്.

തയാറാക്കുന്ന വിധം

നന്നായി പഴുത്ത ഓറഞ്ചിനെ നടുവെ മുറിച്ച് മാറ്റിവെക്കുക.അതിനു ശേഷം ഒരു പത്രത്തിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഓറഞ്ച് മുക്കി എടുക്കുക. ഓരോ മുറി ഓറഞ്ചിനും മുകളിലേയ്ക്ക് ഓരോ സ്പൂൺ തേൻ ഒഴിക്കുക. എന്നിട്ട് ആ ഓറഞ്ചുകൾ കൊണ്ട് വട്ടത്തിൽ മുഖത്തിലും കഴുത്തിലും നന്നായി റബ് ചെയ്യുക. അടുത്ത പത്ത് മിനിറ്ര് ആ ജ്യൂസിനെ മുഖത്തു പിടിക്കാൻ അനുവദിക്കുക.ശേഷം നല്ല വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകളൊക്കെ മാറി മുഖം ഫ്രഷ് ആകും.