modi

ജക്കാർത്ത : നവംബർ 15,16 തീയതികളിൽ ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി - 20 ഉച്ചകോടിയ്ക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

പ്രധാനമന്ത്രിയായ ശേഷം ഇന്ത്യൻ വംശജനായ ഋഷി സുനക് മോദിയുമായി നടത്താൻ പോകുന്ന ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാകും ഇത്. കഴിഞ്ഞ മാസം അധികാരമേറ്റതിന് പിന്നാലെ ഋഷി മോദിയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.

14ന് ഇൻഡോനേഷ്യയിലെത്തുന്ന മോദി സുറിനാം, ഇൻഡോനേഷ്യൻ പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തും. അതേ സമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുമോ എന്ന് വ്യക്തമല്ല.