
' ഇസെെജ്ഞാനി' യെന്ന പേരിൽ അറിയപ്പെടുന്ന രാജ്യം കണ്ട മികച്ച സംഗീതജ്ഞരിലൊരാളായ ഇളയരാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗലില ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാംമത് ബിരുദദാന ചടങ്ങിലാണ് ഇളയരാജ ആദരം ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തമിഴ്നാട് ഗവർണർ ആർ എൻ രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഇളയരാജ രാജ്യസഭയിലെ ഓണററി അംഗമായത്.
#WATCH | Prime Minister Narendra Modi presents an honorary doctorate to music maestro Ilayaraja at the 36th Convocation Ceremony of Gandhigram Rural Institute, Dindigul.
— ANI (@ANI) November 11, 2022
Chief Minister MK Stalin, Governor RN Ravi, and others present at the ceremony. pic.twitter.com/WLtVYpuA4n
ചടങ്ങിനായി തമിഴ്നാട്ടിൽ എത്തിയ മോദിയെ മധുര വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രി സ്റ്റാലിനാണ് സ്വീകരിച്ചത്.പൊന്നിയിൻ സെൽവൻ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്നത്തെ പല വെല്ലുവിളികൾക്കും ഉള്ള ഉത്തരം മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഉണ്ടെന്നും ഗ്രാമവികസനത്തെക്കുറിച്ചുള്ള താങ്ങളുടെ കാഴ്ചപ്പാട് ഗാന്ധി ആശയങ്ങളുടെ പ്രചോദനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ കോഴ്സ് പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുകയും ചെയ്തു.