ഗുവാഹത്തി : ആസാമിൽ ഇന്നലെ ആരംഭിച്ച ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആദ്യ സ്വർണം ഹൈജമ്പിൽ അഷ്മിക സ്വന്തമാക്കി. 1.46 മീറ്റർ ചാടിയാണ് അഷ്മിക ഒന്നാമതെത്തിയത്. ജാവലിൻ ത്രോയിൽ ഐശ്വര്യ സുരേഷ് വെള്ളി നേടി.