ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് അനുജൻ അനൂപ് സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം തിയേറ്ററുകളിലെത്തി. ഒരു മികച്ച എന്റർടെയിൻമെന്റ് ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉപയോഗിച്ചാണ് അനൂപ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ സഞ്ജു എന്ന ചെറുപ്പക്കാരന്റെയും അയാളുടെ അമ്മാവന്റെയും സഞ്ജുവിന്റെ ബലം എന്നു വിശേഷിപ്പിക്കുന്ന സുഹൃദ് സംഘമായ തട്ടാശേരി കൂട്ടത്തിന്റെയും കഥയാണ് സംവിധായകൻ ചിത്രത്തിലൂടെ പറയുന്നത്. ചെറുപ്പക്കാർക്കും കുടുംബങ്ങൾക്കും ഒരു പോലെ ചിത്രം ആസ്വദിക്കാൻ കഴിയും.

ggg

സഞ്ജുവായി അർജുൻ അശോകനാണ് എത്തുന്നത്. വിജയ രാഘവൻ അമ്മാവനായി എത്തുന്നു. പ്രിയംവദ കൃഷ്ണൻ,​ സിദ്ദിഖ്,​ ഗണപതി,​ ഉണ്ണി പി.ദേവ്,​ അനീഷ് ഗോപാൽ,​ അപ്പു,​ ശ്രീലക്ഷ്മി,​ ഷൈനി ടി. രാജൻ എന്നിവരാണ് മറ്റു താരങ്ങൾ.

ജിയോ പി.വിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് കാമറയും റാം ശരത് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.