
റിയാദ്: അനധികൃതമായി ടാക്സി സർവ്വീസ് നടത്തിയതിന് പിടിയിലായ നാൽപ്പത് പ്രവാസികളെ നാടുകടത്തി. തുറൈഫ് പ്രദേശത്ത് നിന്ന് പിടികൂടിയ നിയമ ലംഘകരെയാണ് നിയമനടപടികൾക്ക് ശേഷം നാടുകടത്തിയത്. വടക്കൻ അതിർത്തി പ്രവിശ്യ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ പരിശോധനകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പരിശോധനകളിലും അനധികൃത ടാക്സി സർവ്വീസ് നടത്തിയ നിരവധിപേരെ പിടികൂടിയിരുന്നു.
പൊലീസ് ചെക്ക്പോയിന്റുകൾ കൂടാതെയുള്ള പല പ്രദേശങ്ങളിലും പരിശോധന നടത്തിയതിന്റെ ഭാഗമായാണ് പ്രവാസികളടക്കമുള്ലവർ പിടിയിലായത്. ഇതിൽ ചിലരുടെ സ്പോൺസർമാർ പൊലീസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വിട്ടയക്കപ്പെട്ടു. എന്നാൽ ചിലരെ വിട്ടയക്കാൻ പൊലീസ് വിഭാഗം തയ്യാറായില്ല. ഇങ്ങനെയുള്ള വിവിധ രാജ്യക്കാരായ നാല്പത് നിയമലംഘകരെ പുറത്താക്കിയ വിവരം അധികൃതർ പിന്നീട് പുറത്തു വിടുകയായിരുന്നു.