arrest

ഇടുക്കി: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പിടിയിൽ. അടിമാലിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം രാത്രി തൃശൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ അടിമാലി സ്റ്റേഷനിൽ എത്തിച്ചു.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം കുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അടിമാലി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് കുറ്റക്കാരൻ രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തിയത്.

ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്നും പൊലീസിന് പറഞ്ഞു. കേസില്‍ മറ്റാരും പ്രതിയല്ലെന്നും പൊലീസ് അറിയിച്ചു. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിലാണ് താമസിച്ചിരുന്നത്. ഇത് വ്യാജമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മൊഴി എടുത്തശേഷം പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ഇവരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയിപ്പോള്‍.