
മലപ്പുറം: സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്ന് പുലർച്ചെ നിലമ്പൂർ കടക്കൻകടവിലാണ് സംഭവം. പരശുരം കുന്ന് സ്വദേശി ആയിഷ (63) ആണ് മരിച്ചത്.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒറ്റയ്ക്കായിരുന്നു ആയിഷ താമസിച്ചിരുന്നത്. സമീപപ്രദേശത്ത് വീടുകളൊന്നും ഉണ്ടായിരുന്നില്ല. പ്രദേശത്തെ റബ്ബർ തോട്ടത്തിൽ ജോലിയ്ക്കായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി.