anjith

പത്തനംതിട്ട: സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് പിടിയിലായത്. അടൂർ ജനറൽ ആശുപത്രിക്ക് സമീപമുളള സ്‌കാനിംഗ് സെന്ററിലാണ് സംഭവം.

സ്‌കാനിംഗ് സെന്ററിൽ എം ആർ ഐ സ്‌കാൻ എടുക്കാൻ എത്തിയതായിരുന്നു യുവതി. വസ്ത്രം മാറുന്നതിനിടയിൽ യുവാവ് ഇത് മൊബൈലിൽ പകർത്തിയോ എന്ന് യുവതിക്ക് സംശയം തോന്നി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവ് ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കാനിംഗ് സെന്റർ പൂട്ടിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു.