
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 നവംബർ 13 - 1198 തുലാം 27 ഞായറാഴ്ച ( പുലർന്ന ശേഷം 10 മണി 17 മിനിറ്റ് 23 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം )
അശ്വതി : നിയമന ഉത്തരവുകൾ ലഭിക്കാൻ കാലതാമസം വരും, സാമ്പത്തിക പ്രയാസം, അന്യരോട് കയർക്കും, ധന നഷ്ടം, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം.
ഭരണി : സ്ത്രീകൾ മോശമായി പെരുമാറും, കഴിവതും യാത്രകൾ ഒഴിവാക്കുക, പ്രവർത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും.
കാർത്തിക : ആവശ്യത്തിനു മാത്രം പണം ചെലവാക്കുക, ദീർഘ യാത്രകൾക്ക് യോഗം, ലഹരികളോട് താല്‍പര്യ കൂടുതൽ ഉണ്ടാകും, ദാന കർമ്മങ്ങള്‍ നടത്തും.
രോഹിണി : ചതിയിൽ പെടാതെ സൂക്ഷിക്കുക, കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.
മകയിരം : കുടുബ ഓഹരി കാര്യങ്ങളിൽ തീരുമാനങ്ങൾ, ആഡംബര വസ്തുക്കളുടെ ലഭ്യത, നല്ല കാര്യങ്ങൾക്കായി പണം ചിലവാകും.
തിരുവാതിര : സ്ത്രീകൾക്ക് അലച്ചിലും ജോലിക്കൂടുതലും വർദ്ധിക്കും, ജീവിതത്തിൽ ഉണ്ടായിരുന്ന കല്ലുകടിക്ക് അവസാനം, സ്വന്തം പരിശ്രമത്താൽ വിജയം കൈവരിക്കും.
പുണർതം: മുൻകാല പ്രവൃത്തികൾ മൂലം ധനപ്രാപ്തി, ചിന്താ ശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും.
പൂയം : സ്ത്രീ സുഖം, ശയന സുഖം, വായനാശീലം വർദ്ധിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ സാദ്ധ്യത, ധനപരമായ കാര്യങ്ങളിൽ നേട്ടം.
ആയില്യം :സുഖവും ദുഃഖവും മാറിമാറി അനുഭവത്തിൽ വരും, സാമ്പത്തികമായി നേട്ടം.
മകം : കുടുബ സ്വത്ത് ലഭിക്കാനിടയുണ്ട്, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, ജോലിയിൽ മടി കാണിക്കും
പൂരം : അകന്നു നിന്നവർ അടുക്കും, ദാമ്പത്യസുഖം, വികാരജീവിയായി കാണപ്പെടും, ലളിതകലകളിൽ താല്‍പ്പര്യം പ്രകടിപ്പിക്കും.
ഉത്രം : സ്വാർഥമായി പെരുമാറും, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും.
അത്തം : വിവാഹകാര്യത്തിൽ അനുകൂല തീരുമാനം, പുതിയ അറിവുകൾക്കായി പരിശമിക്കും, ധനപ്രാപ്തി, ജോലി-വിദ്യാഭ്യാസം തുടങ്ങിയ സംഗതികള്‍ അനുകൂലമാകും.
ചിത്തിര : പരുഷ വാക്കുകൾ ഒഴിവാക്കുക, ശത്രു ശല്യം വർദ്ധിക്കും, നഷ്ടങ്ങളോ കഷ്ടതകളോ വന്നു ഭാവിക്കാം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.
ചോതി : പുതിയ സ്ത്രീ സുഹൃത്തുക്കളെ ലഭിക്കും, ബുദ്ധിപരമായി പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാകും, മധ്യാഹ്ന ശേഷം ധന നേട്ടം.
വിശാഖം : വ്യവഹാര പരാജയം, കലഹം, ജാമ്യം നിന്നതില്‍ പ്രശ്നങ്ങൾ, പ്രണയത്തിൽ പരാജയം. വിജയിക്കാൻ നല്ല ശ്രമം വേണം.
അനിഴം : കേസ് വഴക്കുകൾ, അയൽക്കാരുമായി കലഹം, ദൂര യാത്ര പുതിയ സംരഭങ്ങൾ മുതലായവ മാറ്റി വയ്ക്കുക .
തൃക്കേട്ട : വീടുമാറി ആപത്തുകളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപെടും, അവസ്ഥ വരും പൊലീസ് കേസുകൾ വരാൻ സാദ്ധ്യത.
മൂലം : രോഗ ദുരിതങ്ങൾക്ക് ശമനം. നഷ്ടപ്പെട്ടവ തിരികെ ലഭിക്കും, സര്‍ക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും.
പൂരാടം : പ്രതിസന്ധികൾ താനെ മാറിക്കൊള്ളും,സൗന്ദര്യ വസ്തുക്കളക്കായി പണച്ചെലവുണ്ടാകും,വിവാഹ കാര്യത്തിന് കാലതാമസം.
ഉത്രാടം : കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും,മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.
തിരുവോണം : വിദേശവാസം ഗുണം ചെയ്യും , കുടുംബസുഖം കിട്ടും, ചിരകാലാഭിലാഷം നടപ്പിലാകും. വാഹനയോഗം.
അവിട്ടം : ബന്ധുബലം വർദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പിശുക്ക് കാണിക്കും, കടുത്ത നിരാശാ ബോധം ഉണ്ടാകാം.
ചതയം : തൊഴിൽ രംഗത്ത് അവിചാരിത ധന നേട്ടം വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കും. സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, ഉപകാര സ്മരണ കാണിക്കും.
പൂരുരുട്ടാതി : നിർമ്മാണ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം. സമ്മാനാദികൾ ലഭിക്കും. ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
ഉത്തൃട്ടാതി : താൽക്കാലികമായിരുന്ന ജോലി സ്ഥിരമാകും. ഔഷധ സേവ നിർത്താനും രോഗം ഭേദമാകാനും യോഗം, കുടുംബത്തിൽ സമാധാനം കളിയാടും.
രേവതി : കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും,എതിർപ്പുകളെ നേരിടേണ്ടി വരും, വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.