mm

ജെയിംസ് കാമറൂൺ ചിത്രം 'അവതാർ 2' മലയാളത്തിലും . ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട തുടങ്ങി ആറ് ഭാഷകളിലാണ് ഡിസംബർ 16ന് ചിത്രം തിയറ്ററിൽ എത്തുന്നത്.

"നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16ന് പൻഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം", എന്ന് ട്വീറ്റ് ചെയ്‌തുകൊണ്ടാണ് നിർമാതാക്കളിലൊരാളായ ജോൺ ലാൻഡോ ഇക്കാര്യം അറിയിച്ചത്.

2009ൽ റിലീസ് ചെയ്ത് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന താരങ്ങൾ.