
സിഡ്നി: കൊവിഡ് ബാധിതരായ എണ്ണൂറിലേറെ യാത്രക്കാരുമായെത്തിയ ആഡംബര കപ്പൽ ഓസ്ട്രേലിയയിലെ സിഡ്നി തുറമുഖത്തടുപ്പിച്ചു. കാർണിവൽ ഓസ്ട്രേലിയയുടെ 'മജസ്റ്റിക് പ്രിൻസസ്" ക്രൂസ് ഷിപ്പാണ് പ്രാദേശിക സമയം ഇന്നലെ രാവിലെ തീരത്തെത്തിയത്.
വ്യാപന ശേഷി കണക്കിലെടുത്ത് മേഖലയിലെ പൊതുജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് 2020ൽ റൂബി പ്രിൻസസ് എന്ന ആഡംബര കപ്പൽ ന്യൂസൗത്ത് വെയ്‌ൽസിൽ അടുപ്പിച്ചിരുന്നു.
12 ദിവസം മുൻപ് ന്യൂസിലൻഡിൽ നിന്ന് പുറപ്പെട്ട മജസ്റ്റിക് പ്രിൻസസിൽ 4,600 യാത്രക്കാരും ജീവനക്കാരുമാണുള്ളത്. നിലവിൽ കപ്പലിൽ ഐസൊലേഷനിലുള്ള കൊവിഡ് രോഗികൾക്ക് വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. മറ്റ് യാത്രക്കാരെ ഇന്നലെ സിഡ്നിയിലേക്ക് മാറ്റി.