
27 -ാമത് ഐ.എഫ്.എഫ്.കെയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയൻ സിനിമകൾ പ്രദർശിപ്പിക്കും. ഈ വർഷം ബെർലിൻ ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ‘വർക്കിംഗ് ക്ളാസ് ഹീറോസ്’ ഉൾപ്പെടെ ആറ് സെർബിയൻ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മിലോസ് പുസിച്ച് സംവിധാനം ചെയ്ത ഈ ചിത്രം സാധാരണക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് മുതലാളിത്തത്തിന്റെ ഇരുണ്ട മറുപുറങ്ങളെ കാട്ടിത്തരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ച സ്റ്റെഫാൻ ആർസെനിജെവിച്ചിന്റെ ‘ആസ് ഫാർ ആസ് ഐ കാൻ വോക്ക്’ സർദാൻ ഗോലുബോവിച്ചിന്റെ ‘ഫാദർ, ഇവാൻ ഇക്കിച്ചിന്റെ ‘ഒയാസിസ്’, ഹാദ്സി അലക്സാണ്ടർ ദിജുറോവിച്ചിന്റെ ‘എ ക്രോസ് ഇൻ ദ ഡെസർട്ട്’. ഈ വർഷം മോസ്കോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ‘ദ ബിഹെഡിംഗ് ഓഫ് സെന്റർ ജോൺ, ദ ബാപ്റ്റിസ്റ്റ്’ എന്ന സിനിസ സിവെറ്റിക്കിന്റെ ചിത്രവും കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.