football
സംസ്ഥാന സ്‌കൂൾ ഗെയിംസ് അണ്ടർ 19 ഫുട്‌ബാളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം നേടിയ തൃശൂർ ടീം.

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് അണ്ടർ 19 ഫുട്‌ബാളിൽ ആൺ,പെൺ വിഭാഗങ്ങളിൽ തൃശൂരിന് ഇരട്ടക്കിരീട നേട്ടം. രണ്ടിനങ്ങളിലും കോഴിക്കോടായിരുന്നു എതിരാളി. തൃശൂർ ബോയ്സ് ടീം ഒന്നിനെതിരെ രണ്ട് ഗോളിനും ഗേൾസ് ടീം ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിജയിച്ചത്. ലൂസേഴ്സ് ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് (10) ഒരു ഗോളിന് എറണാകുളത്തേയും, പാലക്കാടിന്റെ പെൺകുട്ടികൾ എതിരാല്ലാത്ത മൂന്ന് ഗോളിന് മലപ്പുറത്തേയും തോൽപ്പിച്ചു. സെമിഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ പാലക്കാടിനേയും(20)കോഴിക്കോട് എറണാകുളത്തേയും തോൽപ്പിച്ചു. പെൺകുട്ടികളുടെ ഇനത്തിൽ തൃശൂർ പാലക്കാടിനെയും(42) കോഴിക്കോട് മലപ്പുറത്തെയുമാണ് (31) മറികടന്നത്. 13 ന് അണ്ടർ 17 പ്രാഥമിക, ക്വാർട്ടർ മത്സരങ്ങളും 18 ന് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.