ff

മുംബയ് : ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെയും സംഘത്തെയും മുംബയ് വിമാനത്താവളത്തിൽ കസ്റ്റംസ് സംഘം തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിൽ മുംബയ് വിമാനത്താവളത്തിൽ എത്തിയപ്പോഴാാണ് നടനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞുവച്ചത്.

ഷാരൂഖ് ഖാന്റെ ഓപ്പമുള്ളവവരുടെ ബാഗിൽ നിന്ന് വില കൂടിയ ആറ് ആഡംബര വാച്ചുകൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു. 18 ലക്ഷത്തോളം രൂപയുടെ ആഡംബര വാച്ചുകളാണ് പിടിച്ചെടുത്തത് 6.83 ലക്ഷം രൂപ ഡ്യൂട്ടി ഇനത്തിൽ അടച്ച ശേഷം ഷാരൂഖിനെ.ും അദ്ദേഹത്തിന്റെ മാനേജരെയും രാത്രി തന്നെ വിട്ടയച്ചു. ഷാരൂഖിന്റെ അംഗരക്ഷകരെ ഉൾപ്പെടെ ചോദ്യം ചെയ്യാനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞുനിറുത്തി. ഉവ്വ് രാവിലെയാണ് ഇവരെ പോകരാൻ അനുവദിച്ചത്.