haashiganag

താഷിഗാംഗ്: ശീതകാലത്തും തിരഞ്ഞെടുപ്പ് ചൂടിലമർന്ന ഹിമാചൽ പ്രദേശിൽ ഇന്നലെ വോട്ടിംഗ് പൂർത്തിയായപ്പോൾ താഷിഗാംഗിലെ പോളിംഗ് സ്റ്റേഷനാണ് താരമായത്. 15,256 അടി ഉയരത്തിലുള്ള ലോകത്തിലെ ഏക പോളിംഗ് സ്റ്റേഷനാണിത്. 68 നിയമസഭാ മണ്ഡലമുള്ള ഹിമാചൽ പ്രദേശിൽ 7,884 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 55 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഹിമപാതമുള്ള ലാഹൗൾസ്പിതി ജില്ലയിലാണ് താഷിഗാംഗ് പോളിംഗ് സ്റ്റേഷൻ. 30 പുരുഷന്മാരും 22 സ്ത്രീകളുമുൾപ്പെടെ 52 വോട്ടർമാണ് ഇവിടെയുള്ളത്. ഇന്നലെ 51 പേരും വോട്ടിട്ടു. 98.08 ശതമാനം പോളിംഗ്. 2019 ലെ മാണ്ഡി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനമായിരുന്നു പോളിംഗ്.

താഷിഗാംഗ് പോളിംഗ് സ്റ്റേഷൻ

 സ്ഥിതി ചെയ്യുന്ന ഉയരം- 15,256 അടി

 ഏറ്റവും കുറഞ്ഞ താപനില- 16 ഡിഗ്രി സെൽഷ്യസ്

 ആകെ വോട്ടർമാർ- 52

 പുരുഷൻമാർ- 30

 സ്ത്രീകൾ- 22

 ഇന്നലെ വോട്ടിട്ടവർ- 51

 പോളിംഗ് ശതമാനം- 98.08

 2019 ലെ പോളിംഗ്- 100 %

 ഹി​മാ​ച​ലി​ലെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​ചാ​ര​ണം ന​ന്നാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ​ആ​ന​ന്ദ് ​ശ​ർ​മ്മ

ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​ചാ​ര​ണ​ ​ആ​സൂ​ത്ര​ണം​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളെ​ ​ഏ​ൽ​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടാ​മാ​യി​രു​ന്നു​വെ​ന്ന് ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ആ​ന​ന്ദ് ​ശ​ർ​മ്മ​ ​പ​റ​ഞ്ഞു.​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ത​ന്റെ​ ​സേ​വ​നം​ ​പൂ​ർ​ണ​മാ​യി​ ​വി​നി​യോ​ഗി​ച്ചി​ല്ല.​ ​പ​ക്ഷേ​ ​കോ​ൺ​ഗ്ര​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യു​ടെ​ ​പ്ര​ചാ​ര​ണം​ ​ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സ് ​വി​ജ​യി​ക്കും.​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ക്ഷ​ണി​ച്ചി​ട​ത്തെ​ല്ലാം​ ​ത​ന്റെ​ ​ക​ഴി​വി​ന്റെ​ ​പ​ര​മാ​വ​ധി​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​തൊ​ഴി​ലി​ല്ലാ​യ്മ,​ ​പ​ണ​പ്പെ​രു​പ്പം,​ ​പ​ഴ​യ​ ​പെ​ൻ​ഷ​ൻ​പ​ദ്ധ​തി,​ ​അ​ഗ്നി​പ​ഥ് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​സ്‌​കീം​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​കോ​ൺ​ഗ്ര​സി​ന് ​മേ​ൽ​ക്കൈ​ ​ന​ൽ​കി.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ത്ത​തി​നെ​ ​കു​റി​ച്ച് ​അ​ഭി​പ്രാ​യം​ ​പ​റ​യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​തി​ര​ക്കി​ലാ​ണെ​ന്നും​ ​ആ​ന​ന്ദ് ​ശ​ർ​മ്മ​ ​പ​റ​ഞ്ഞു.