
പൊന്നിയിൻ സെൽവൻ സിനിമയിൽ ഐശ്വര്യലക്ഷ്മി അവതരിപ്പിച്ച കഥാപാത്രമാണ് പൂങ്കുഴലി. പൂങ്കുഴലി ലുക്കിൽ നിഖില വിമൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഇതാരാ മോഡേൺ പൂങ്കുഴലിയോ എന്നാണ് ആരാധകരുടെ കമന്റ്. അരവിന്ദിന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെയാണ് നിഖില വിമൽ ശ്രദ്ധേയമാവുന്നത്. ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാംപാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നിഖില വിമൽ നായികയായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം കൊത്ത് ആണ്.താരം, അയൽവാശി എന്നീ ചിത്രങ്ങളിലും നായികയാണ്.