
ഏറ്റവും സെക്സിയായ പുരുഷൻ ഹോളിവുഡ് നടൻ ക്രിസ് ഇവാൻസ്. പീപ്പിൾ മാഗസിനാണ് 'ക്യാപ്ടൻ അമേരിക്ക ' ക്രിസ് ഇവാൻസിന് പുതിയ പട്ടം നൽകിയത്. പീപ്പിൾ മാസികയുടെ വെബ് സൈറ്റിലും കോൾബർട്ടിന്റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ അമ്മയ്ക്ക് ഏറെ സന്തോഷമാകും. എന്റെ എല്ലാ കാര്യങ്ങളിലും അഭിമാനിക്കുന്ന വ്യക്തിയാണ് അമ്മ. ഇത് ശരിക്കും അഭിമാനിക്കാനുള്ള ഒന്നാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ് പ്രതികരിച്ചു.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി 2011 ൽ പുറത്തിറങ്ങിയ ക്യാപ്ടൻ അമേരിക്ക- ദ് ഫാസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിലൂടെയാണ് ഇവാൻ ശ്രദ്ധിക്കപ്പെടുന്നത്. ഫന്റാസ്റ്റിക് ഫോറിൽ ജോണി സ്റ്റോം എന്ന സൂപ്പർ ഹീറോയായും ക്രിസ് എത്തിയിരുന്നു. ഗോസ്റ്റഡ്, റെഡ് വൺ എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്.