vff

ചെന്നൈ : രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നളിനി അടക്കമുള്ള ആറു പ്രതികളും ജയിൽ മോചിതരായി. നളിനി,​ മുരുകൻ,​ റോബർട്ട് പയസ്,​ ജയകുമാർ,​ രവിചന്ദ്രൻ എന്നിവരാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മോചിതരായത്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യേക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രേൽ ജയിലിലും റോബർട്ട് പയസ്,​ ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുക്കുടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രീലങ്കൻ സ്വദേശികളായ ശാന്തൻ,​ റോബർട്ട് പയസ്,​ ജയകുമാർ എന്നിവരെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.

പേരറിവാളനെ മോചിപ്പിച്ച ഉത്തരവിന്റെ ചുവട് പിടിച്ചാണ് ജസ്റ്റിസുമാരായ ബി,​ആർ.ഗവായ്,​ ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് ജയിൽ മോചനത്തിന് നിർദ്ദേശം നൽകിയത്. . തമിഴ്നാട് സർക്കാരിന്റെ നിലപാട് പരിഗണിച്ചാണ് സുപ്രധാന ഉത്തരവ്. എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.