ee

പകർച്ചപ്പനിയുടെ കാലമാണിത്. ഒരൽപ്പം ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും അകലം പാലിക്കാം. പനി ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. ഇടയ്‌ക്കിടെ കൈകൾ ഹാൻഡ് വാഷ് പുരട്ടി നന്നായി കഴുകി വൃത്തിയാക്കണം. വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്‌പർശിക്കുന്നത് ഒഴിവാക്കുക. ആൾക്കൂട്ടങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക. മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തണം. ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക. ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ശീതള പാനീയങ്ങൾ ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പഴച്ചാറുകളും ശീലമാക്കുക. വെള്ളം കുറഞ്ഞത് പത്തു മിനിട്ട് വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക. മാസ്‌ക് ധരിക്കുന്നവർ മാസ്‌ക്കിൽ തൊട്ടശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.