
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 19 ന് സെക്രട്ടേറിയേറ്റിന് മുന്നിൽ സ്‌കൂൾ പാചകത്തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹത്തിന്റെ പ്രഖ്യാപനം പാചകത്തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷനിൽ നടന്നു. പ്രസിഡന്റ് പി.കുമാരി അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി.ചന്ദ്രികാമ്മ, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം മല്ലിക, യൂണിയൻ സംസ്ഥാന ട്രഷറർ ഇന്ദിരാദേവി, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.