തിരുവനന്തപുരം: ലോക സി.ഒ.പി.ഡി ദിനത്തോടനുബന്ധിച്ച് എസ്.യു.ടി ആശുപത്രിയിൽ 16ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ആശുപത്രിയിലെ പൾമനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് കൺസൾട്ടേഷനും (പൾമനറി ഫംഗ്ഷൻ ടെസ്റ്റ്) സൗജന്യമായി ലഭ്യമാകും. 9745964777 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.സി.ഒ.പി.ഡി രോഗനിവാരണം ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.